അറബിക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി, കനത്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അറബിക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി, കനത്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ക്യാർ ചുഴലിക്കാറ്റ് വരുംമണിക്കൂറുകളിൽ വേ​ഗം കൈവരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. കൊങ്കൺ തീരത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കാസർക്കോടും മഴയ്ക്കു സാധ്യതയെന്ന് പ്രവചനം. 

'ക്യാർ' ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണെന്നും കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറഞ്ഞു. ക്യാർ അടുത്ത 12 മണിക്കൂറിൽ അതിശക്തമായ ചുഴലിക്കാറ്റാ‍യി മാറും. കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് പ്രവചനം. 

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിൽ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ജാ​ഗ്രതാ നിർദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com