ഏറ്റവും വിലപിടിപ്പുള്ള മയക്കുമരുന്നുമായി 25കാരന്‍ പിടിയില്‍

ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്കുമരുന്നു കൈവശം വെക്കുന്നത് ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്
ഏറ്റവും വിലപിടിപ്പുള്ള മയക്കുമരുന്നുമായി 25കാരന്‍ പിടിയില്‍


മാവേലിക്കര: ഏറ്റവും വിലപിടിപ്പുള്ള മാക്‌സ് ജെല്ലി എക്സ്റ്റസി (എംഡിഎംഎ) എന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നടയില്‍ വടക്കതില്‍ വീട്ടില്‍ മാരി എന്നു വിളിക്കുന്ന വിഷ്ണു (25) ആണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ഭരണിക്കാവ് ചെറുവള്ളി ക്ഷേത്രത്തിന് സമീപത്തു വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശം 3 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു. ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്കുമരുന്നു കൈവശം വെക്കുന്നത് ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബാംഗ്ലൂരില്‍ നിന്നാണ് തനിക്കു മയക്കുമരുന്നു ലഭിക്കുന്നതെന്ന് വിഷ്ണു പറഞ്ഞതായും പൊലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു. 

ഇതിന് മുന്‍പ് 50 ഗ്രാം എക്സ്റ്റസിയുമായി എംഡിഎംഎയുടെ പ്രധാന ഡീലര്‍മാരിലൊരാളായ സവാദ് ഹനീഫയെ ആലുവയില്‍ നിന്ന് പിടികൂടിയിരുന്നു.  ലഭിച്ച വിവരങ്ങളനുസരിച്ച് തെക്കേക്കര മാവേലിക്കര കായംകുളം മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് ഈ മയക്കുമരുന്ന് പിടികൂടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com