കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത് സയനൈഡ് തന്നെ; സ്ഥിരീകരിച്ച് പൊലീസ്

കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം
കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത് സയനൈഡ് തന്നെ; സ്ഥിരീകരിച്ച് പൊലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കാറിലുണ്ടായിരുന്നത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെ ഫൊറന്‍സിക് ലാബില്‍ ഇന്നലെയായിരുന്നു പരിശോധന. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്.

സയനൈഡ് കാറില്‍ സൂക്ഷിച്ചതായി നേരത്തെ ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് കാറില്‍ സംഘം പരിശോധന നടത്തിയത്. പൊന്നാമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാര്‍.

കാറില്‍ െ്രെഡവര്‍ സീറ്റിന് ഇടതു ഭാഗത്തായി ഉണ്ടാക്കിയ രഹസ്യ അറയില്‍നിന്നാണ് സയൈനഡ് പൊലീസ് കണ്ടെടുത്തത്. ഇത് വിഷവസ്തുവാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാല്‍ സയനൈഡ് ആണോയെന്ന് രാസ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. രണ്ടു പൊതികളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്. കുറെ നാളായി ജോളി ഉപയോഗിച്ചിരുന്നത് ഈ കാറാണെന്ന് അന്വേഷണ സംഘം പറയുന്നു. കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com