'കേസുമായി മുന്നോട്ടുപോയാല്‍ നിന്നെ ശരിയാക്കും'; ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

1993 ഡിസംബറില്‍ കോട്ടയത്ത് അഭയ കേസുമായി ബന്ധപ്പെട്ട പൊതുയോഗം നടക്കുന്നതിനിടയിലാണ് തോമസ് കോട്ടൂര്‍ ഭീഷണി മുഴക്കിയത്
'കേസുമായി മുന്നോട്ടുപോയാല്‍ നിന്നെ ശരിയാക്കും'; ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും പ്രോസിക്യൂഷന്‍ സാക്ഷിയുമാണ് ജോമോന്‍. തിരുവനന്തപുരം സിബിഐ  കോടതിയിലാണ് മൊഴി നല്‍കിയത്. 1993 ഡിസംബറില്‍ കോട്ടയത്ത് അഭയ കേസുമായി ബന്ധപ്പെട്ട പൊതുയോഗം നടക്കുന്നതിനിടയിലാണ് തോമസ് കോട്ടൂര്‍ ഭീഷണി മുഴക്കിയത്. 

'അഭയ കേസുമായി മുന്നോട്ടുപോയാല്‍ നിന്നെ ശരിയാക്കു'മെന്നും 'സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപെട്ടിട്ടില്ല' എന്നും ഫാ. കോട്ടൂര്‍ പറഞ്ഞത്. സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീതയും അനലിസ്റ്റ് ചിത്രയും മൊഴിനല്‍കിയിരുന്നു. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, െ്രെകം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com