ഗതാഗത നിയമ ലംഘനങ്ങള്‍; പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ വിജ്ഞാപനം ഉടന്‍

സംസ്ഥാനത്തു ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിജ്ഞാപനം മൂന്ന് ദിവസത്തിനകം പുറത്തിറങ്ങിയേക്കും
ഗതാഗത നിയമ ലംഘനങ്ങള്‍; പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്തു ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിജ്ഞാപനം മൂന്ന് ദിവസത്തിനകം പുറത്തിറങ്ങിയേക്കും. വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതലാകും പിഴത്തുകയിലെ കുറവ് പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം സംബന്ധിച്ച മിനിറ്റ്‌സ് നിയമ വകുപ്പും പരിശോധിച്ച ശേഷമാകും വിജ്ഞാപനം പുറത്തിറങ്ങുക. 

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിച്ചില്ലെങ്കില്‍ ഉള്‍പ്പെടെ വിവിധ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുറച്ചും മദ്യപിച്ചു വാഹനമോടിച്ചാലുള്ള പിഴയില്‍ മാറ്റമില്ലാതെയുമാണു കേന്ദ്ര നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയത്. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നതു സെപ്റ്റംബര്‍ ഒന്നിനാണ്. കേരളം ഇതനുസരിച്ചുള്ള വിജ്ഞാപനവും പുറത്തിറക്കി.

പിന്നീടു പിഴത്തുക കുറയ്ക്കണമെന്നു രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതോടെയാണു സംസ്ഥാനം ഇളവുകള്‍ക്കു തയാറായത്. ഗതാഗത, നിയമ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com