പ്രധാനമന്ത്രി വിളിച്ച് കേരളത്തിന് പുറത്തുപോകാമോ എന്ന് ചോദിച്ചിരുന്നു; ഗവര്‍ണര്‍ സ്ഥാനത്തില്‍ ശ്രീധന്‍പിള്ളയുടെ പ്രതികരണം

മിസോറം ഗവര്‍ണറായി നിയമിച്ച പ്രധാനമന്ത്രിയുടെയും പാര്‍ട്ടിയുടെയും തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള
പ്രധാനമന്ത്രി വിളിച്ച് കേരളത്തിന് പുറത്തുപോകാമോ എന്ന് ചോദിച്ചിരുന്നു; ഗവര്‍ണര്‍ സ്ഥാനത്തില്‍ ശ്രീധന്‍പിള്ളയുടെ പ്രതികരണം

കൊച്ചി: മിസോറം ഗവര്‍ണറായി നിയമിച്ച പ്രധാനമന്ത്രിയുടെയും പാര്‍ട്ടിയുടെയും തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നാല് ദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ചിരുന്നു. കേരളത്തിന് പുറത്തുപോകാമൊ എന്ന് ചോദിച്ചിരുന്നു. പക്ഷേ പോസ്റ്റ് എന്താണെന്ന് അറിയില്ലായിരുന്നു-അദ്ദേഹം പറഞ്ഞു.  

എല്ലാം നല്ലതിന്. ഇന്നുവരെ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ട്ടി പോസ്റ്റിലേക്കോ സ്ഥാനാര്‍ത്ഥിയാക്കാനോ ആവശ്യപ്പെട്ടിട്ടില്ല. മുമ്പും ഗവര്‍ണറാക്കാന്‍ പ്രൊപ്പോസല്‍ അയച്ചതായി അറിയാം. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കും. നേരിട്ട് ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടിവരും, അതൊക്കെ ഇനി പഠിക്കണം- അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറാക്കി നിയമിച്ചിരിക്കുന്നത്.സംസ്ഥാന ബിജെപിയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോകുന്ന രണ്ടാമത്തെ നേതാവാണ് പിഎസ് ശ്രീധരന്‍പിള്ള. നേരത്തെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറാക്കി നിയമിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാനായാണ് കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.

പിഎസ് ശ്രീധരന്‍പിള്ള ഗവര്‍ണറായി പോകുന്നനതോടെ, സംസ്ഥാന ബിജെപിയില്‍ നേതൃസ്ഥാനത്തേക്ക് ആരുവരും എന്നത് ശ്രദ്ധേയമാണ്. കുമ്മനം രാജശേഖരന്‍ മുതല്‍ കെ സുരേന്ദ്രന്‍വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com