ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചു; മുണ്ടക്കയത്ത് മൂന്ന് മരണം

മുണ്ടക്കയത്ത് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം
ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചു; മുണ്ടക്കയത്ത് മൂന്ന് മരണം

കോട്ടയം: മുണ്ടക്കയത്ത് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. ലോറിയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാരനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രികരായ വെബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി, മണ്ണാശ്ശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.

ദേശീയപാത 183ല്‍ കോട്ടയം കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്.തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com