'വാപ്പന്റെ മോള് ജയിച്ചു'; ഷാനിമോളെ വാരിപ്പുണർന്ന് ഉമ്മയും വാപ്പയും, കണ്ണുനിറച്ച് വിഡിയോ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2019 08:13 PM  |  

Last Updated: 25th October 2019 08:13 PM  |   A+A-   |  

shanimol

 

വസാനനിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂര്‍ പിടിച്ചെടുത്ത് വമ്പൻ വിജയം കുറിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ. സൈബർ ലോകം ഏറ്റെടുത്ത വിജയങ്ങളിൽ ഒന്നുതന്നെയായിരുന്നു ഇത്. വിജയാഹ്ലാദം അറിയിച്ച് വോട്ടർമാർക്ക് നന്ദിപറഞ്ഞുകൊണ്ട് ഷാനിമോൾ നടത്തിയ വാഹനയാത്രയാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞുനിൽക്കുന്നത്. വിഡിയോയിൽ താരം ഷാനിമോളുടെ മാതാപിതാക്കളും. 

തുറന്നജീപ്പിൽ നിറഞ്ഞ ചിരിയുമായി വിജയമറിയിച്ച് മകൾ നടത്തിയ യാത്ര കണ്ണുനിറയെ കാണുകയായിരുന്നു ആ വാപ്പയും ഉമ്മയും. ജീപ്പിനരികിലേക്ക് ഓടിയെത്തിയ വാപ്പയെ കണ്ടതും ചേർത്തുപിടിച്ച് സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ഷാനിമോൾ. ഇരുവർക്കുമരികിലേക്ക് ഉമ്മയും എത്തിയതോടെ ആനന്ദകണ്ണീരിൽ കുതിർന്ന നിമിഷങ്ങളായിരുന്നു. നിയുക്ത എംഎൽഎയെ കാണാൻ കാത്തുനിന്ന നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ഈ മുഹൂർത്തതിന് സാക്ഷികളായി. യൂത്ത് കോണ്‍ഗ്രസിന്റെ ഐടി സെല്‍ കോര്‍ഡിനേറ്റപ്‍ റാഫി കൊല്ലമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.  

കനത്ത മഴയെ അതിജീവിച്ചും എണ്‍പതു ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ അരൂരില്‍ ഷാനിമോള്‍ 67,832 വോട്ടാണ് നേടിയത്. എല്‍ഡിഎഫിലെ മനു സി പുളിക്കല്‍ 65,956 വോട്ടു നേടി. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് 15,920 വോട്ടാണ് കിട്ടിയത്.