വിഷം കഴിച്ച് യുവാവ് പൊലീസ് സ്റ്റേഷനില്‍; സിഐ ഇടപെട്ടു; 35കാരന്‍ ജീവിതത്തിലേക്ക്

അന്തിക്കാട് പോലീസ് സ്‌റ്റേഷനിലേക്കാണ് രാവിലെ യുവാവ് വിഷം കഴിച്ചെത്തിയത്
വിഷം കഴിച്ച് യുവാവ് പൊലീസ് സ്റ്റേഷനില്‍; സിഐ ഇടപെട്ടു; 35കാരന്‍ ജീവിതത്തിലേക്ക്


തൃശൂര്‍: വിഷം കഴിച്ച് പൊലീസ് സ്‌റ്റേഷനിലെത്തിയ യുവാവിന് പൊലീസ് രക്ഷകരായി. അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലാണ് ഇന്നലെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലേക്കാണ് രാവിലെ യുവാവ് വിഷം കഴിച്ചെത്തിയത്. സന്ദര്‍ശകരുടെ ഇരിപ്പിടത്തില്‍ അവശനായി ഇരുന്ന ഇയാളെ സിഐ പി.കെ മനോജ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന്  പൊലീസ് വാഹനത്തില്‍ ആസ്പത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. മണലൂര്‍ സ്വദേശി ഏങ്ങാണ്ടി വീട്ടില്‍ സുഖിലേഷിനെ (35) യാണ് അന്തിക്കാട് പൊലീസ് ആസ്പത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com