കണ്ണൂരില്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി: ആത്മഹത്യയാണെന്ന് സംശയം
By സമകാലികമലയാളം ഡെസ്‌ക് | Published: 26th October 2019 09:43 PM |
Last Updated: 26th October 2019 09:43 PM | A+A A- |
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്ലില്‍ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണു മരിച്ച നിയയില്‍ കണ്ടെത്തിയത്. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇവര്‍.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഇതിനു പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കേളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് അന്വേഷണം ആരംഭിച്ചു.