എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചു; കിട്ടിയത് കീറിയതും പൊടിഞ്ഞതുമായ നോട്ടുകള്‍; പരാതിപ്പെട്ടപ്പോള്‍ റിസര്‍വ് ബാങ്കില്‍ പോകണമെന്ന് എസ്ബിഐ അധികൃതര്‍

എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് നോട്ട് പിന്‍വലിച്ചപ്പോള്‍ കിട്ടിയത് കീറിയതും പൊടിഞ്ഞു പോകുന്നതുമായ നോട്ടുകള്‍
എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചു; കിട്ടിയത് കീറിയതും പൊടിഞ്ഞതുമായ നോട്ടുകള്‍; പരാതിപ്പെട്ടപ്പോള്‍ റിസര്‍വ് ബാങ്കില്‍ പോകണമെന്ന് എസ്ബിഐ അധികൃതര്‍


തിരുവനന്തപുരം: പാലോട് മടത്തറ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് നോട്ട് പിന്‍വലിച്ചപ്പോള്‍ കിട്ടിയത് കീറിയതും പൊടിഞ്ഞു പോകുന്നതുമായ നോട്ടുകള്‍. ഇങ്ങനെ ലഭിച്ച നോട്ടുമായി ഇടപാടുകാരന്‍ സമീപത്തെ ബ്രാഞ്ചില്‍ പരാതിപ്പെട്ടെങ്കിലും നോട്ട് മാറികൊടുക്കാന്‍ ബാങ്കുകാര്‍ തയ്യാറായില്ല. പകരം റിസര്‍വ് ബാങ്കില്‍ ബന്ധപ്പെടാന്‍ പറഞ്ഞു കൈമലര്‍ത്തിയതായാണ് ആക്ഷേപം. കൊല്ലായില്‍ യുപിഎസ് ജംക്ഷന്‍ പ്രാര്‍ഥനയില്‍ ലാലിയാണ് വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ എടിഎമ്മില്‍ നിന്ന് ആശുപത്രി ചെലവിനായി 20,000രൂപ പിന്‍വലിച്ചത്.

മുഴുവന്‍ രണ്ടായിരത്തിന്റെ നോട്ടായിരുന്നു. ഇതില്‍ നാലു നോട്ടാണ് ഒരുപോലെ കീറിയനിലയില്‍ കിട്ടിയത്. നോട്ട് പൊടിഞ്ഞു പോകുന്നതുമാണ്. ബാങ്കില്‍ നിന്ന് നീതി ലഭിക്കാത്തതു മൂലം ഉന്നതങ്ങളില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് ലാലി. പ്രസ്തുത എടിഎം മിക്ക ദിവസവും തുറക്കാറില്ലെന്ന പരാതി നേരത്തെ തന്നെ നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com