കോളജിന്റെ പേര് നിലനിര്‍ത്താന്‍ മാര്‍ക്ക് കൂട്ടിനല്‍കി; എസ്ബി കോളജിലും മാര്‍ക്ക് ദാന വിവാദം

ചങ്ങനാശ്ശേരി എസ്ബി കോളജിലും മാര്‍ക്ക് ദാന വിവാദം. പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ എംഎസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ മാര്‍ക്ക് കൂട്ടി നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:  ചങ്ങനാശ്ശേരി എസ്ബി കോളജിലും മാര്‍ക്ക് ദാന വിവാദം. പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ എംഎസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ മാര്‍ക്ക് കൂട്ടി നല്‍കി. എംഎസ് സി കെമിസ്ട്രി അവസാന സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷയിലാണ് മാര്‍ക്ക് കൂട്ടി നല്‍കിയത്.

കോളജ് ഗവേണര്‍ണിങ് കൗണ്‍സില്‍ മെമ്പര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിഷയം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ, ആരോപണ വിധേയരായ അധ്യാപകരെ പരീക്ഷാ സംബന്ധമായ ജോലികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് കോളജ് വിലക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരീക്ഷകളില്‍ കരുതിക്കൂട്ടിയുള്ള തിരിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും എന്നാല്‍ ചില അധ്യാപകര്‍ക്ക് അശ്രദ്ധ സംഭവിച്ചുവെന്നുമാണ് കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്.

ഏപ്രില്‍ 12ന് നടന്ന ഓര്‍ഗാനിക് കെമിസ്ട്രി നാലാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷയിലാണ് മാര്‍ക്ക് ദാനം നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കോളജിന്റെ അക്കാദമിക്ക് ട്രാക്ക് നിലനിര്‍ത്താന്‍ വേണ്ടിയാണ് മാര്‍ക്ക് ദാനം നടത്തിയതെന്നാണ് യൂണിവേഴ്‌സിറ്റി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പരീക്ഷയില്‍ 47 മാര്‍ക്ക് നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക്് 57 മാര്‍ക്കും മറ്റൊരു വിദ്യാര്‍ത്ഥിക്ക് 62മാര്‍ക്കും നല്‍കി. 42മാര്‍ക്ക് ലഭിച്ച കുട്ടിക്ക് 52മാര്‍ക്ക് നല്‍കി. 12 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com