ചിത്തിര ആട്ടവിശേഷം; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും 

വി എൻ വാസുദേവൻ നമ്പൂതിരി സന്നിധാനത്തിൽ നടത്തുന്ന അവസാന പൂജയാണിത്
ചിത്തിര ആട്ടവിശേഷം; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും 

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. നാളെയാണ് ആട്ടത്തിരുനാൾ. രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യദർശനം, തുടർന്ന് ഭസ്മാഭിഷേകവും നെയ്യഭിഷേകവും വിശേഷാൽ പൂജകളും നടക്കും. ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വഴിപാടായി ഉണ്ടാകും. 

നാളെ ഉച്ചക്ക് ഒരുമണിക്ക് അടയ്ക്കുന്ന നട വൈകീട്ട് അഞ്ചിന് വീണ്ടും തുറക്കും. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാളിൻെറ ജന്മദിനമാണ് ചിത്തിര ആട്ടവിശേഷമായി ശബരിമലയിൽ ആഘോഷിക്കുന്നത്. കവഡിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ട് വരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. പൂജകള്‍ കഴിഞ്ഞ് രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. നിലവിലുളള മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി സന്നിധാനത്തിൽ നടത്തുന്ന അവസാന പൂജയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com