ജോളി പണയം വയ്ക്കാന്‍ ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെ; കുരുക്ക് മുറുക്കി ആഭരണ മോഷണവും

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പണയം വയ്ക്കാന്‍ സുഹൃത്ത് ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെയെന്നു സ്ഥിരീകരണം
ജോളി പണയം വയ്ക്കാന്‍ ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെ; കുരുക്ക് മുറുക്കി ആഭരണ മോഷണവും

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പണയം വയ്ക്കാന്‍ സുഹൃത്ത് ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെയെന്നു സ്ഥിരീകരണം. സിലിയുടെ മരണ ശേഷം ജോളി ഏല്‍പ്പിച്ച എട്ടേകാല്‍ പവന്‍ സ്വര്‍ണം ജോണ്‍സന്‍ ഇന്നലെ അന്വേഷണ സംഘത്തിനു കൈമാറി. ഇതില്‍ മാലയും വളയും സിലിയുടേതാണെന്നു സഹോദരനും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞു. മറ്റു മൂന്ന് ബാങ്കുകളിലായി ജോളി പണയം വച്ചിരുന്നതിലും സിലിയുടെ സ്വര്‍ണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ വടകര തീരദേശ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണ് ജോണ്‍സന്‍ ആഭരണങ്ങള്‍ കൈമാറിയത്. സ്ഥിരീകരണത്തിനായി സഹോദരന്‍ സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പൊലീസ് ഇവിടേക്കു വിളിച്ചുവരുത്തിയിരുന്നു. ഇവര്‍ ശരിവച്ചതോടെ കൊലക്കേസില്‍ നിര്‍ണായക തെളിവായി ഈ ആഭരണങ്ങള്‍ മാറും.

തന്റെ സ്വര്‍ണമാണെന്നു വിശ്വസിപ്പിച്ചാണ് ജോളി പണയം വയ്ക്കാനായി നല്‍കിയതെന്നു ജോണ്‍സന്‍ നേരത്തേ അറിയിച്ചിരുന്നു. പുതുപ്പാടിയിലെ സഹകരണ ബാങ്കിലായിരുന്നു ഇതു വച്ചത്. പണയമെടുത്ത് സ്വര്‍ണം കൈയില്‍ സൂക്ഷിച്ചിരുന്നെങ്കിലും ജോളിയുടെ അറസ്റ്റുണ്ടായതിനാല്‍ കൈമാറാന്‍ കഴിഞ്ഞില്ലെന്നും അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com