മാതാപിതാക്കള്‍ പരാതി ആവര്‍ത്തിച്ചു; അഭീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി

വീട്ടില്‍ തെളിവെടുപ്പിന് എത്തിയ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും മാതാപിതാക്കള്‍ പരാതി ആവര്‍ത്തിച്ചു
മാതാപിതാക്കള്‍ പരാതി ആവര്‍ത്തിച്ചു; അഭീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി

കോട്ടയം: പാലയില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. ഫോണില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെയാണ് അന്വേഷണം. 

അഫീലിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞതായി അവന്റെ മാതാപിതാക്കള്‍ പരാതി പറഞ്ഞിരുന്നു. വീട്ടില്‍ തെളിവെടുപ്പിന് എത്തിയ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും മാതാപിതാക്കള്‍ പരാതി ആവര്‍ത്തിച്ചു. 

സ്റ്റേഡിയത്തിലേക്ക് അഫീലിനെ വിളിച്ചു വരുത്തിയവരെ രക്ഷിക്കാനാണ് ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് എന്നാണ് ആരോപണം. അഫീലിന്റെ ഫോണിന് ഫിംഗര്‍ ലോക്കും പാസ്വേര്‍ഡുമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്തോ, എത്തിച്ചതിന് ശേഷമോ അഫീലിന്റെ വിരലടയാളം ഉപയോഗിച്ച് ലോക്ക് തുറന്നെന്നാണ് സംശയിക്കുന്നത്. ഒക്ടോബര്‍ മൂന്ന്, നാല് തിയതികളിലെ മുഴുവന്‍ കോള്‍ ലിസ്റ്റും ഡിലീറ്റ് ചെയ്ത നിലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com