സിഡബ്ല്യുസി ചെയര്‍മാന്‍ വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തെറ്റത്: കെകെ ശൈലജ

വാളയര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ നടപടി തെറ്റെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.
സിഡബ്ല്യുസി ചെയര്‍മാന്‍ വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തെറ്റത്: കെകെ ശൈലജ

കോഴിക്കോട്: വാളയര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ നടപടി തെറ്റെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂസി ചെയര്‍മാനായി നിയമിക്കേണ്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രിപറഞ്ഞു. 

വാളയാര്‍ കേസില്‍  പ്രതികളെ വെറുതെ വിട്ടതില്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണം ശക്തമായിരിക്കെയാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതിനെ തള്ളി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കെകെ ഷൈലജ രംഗത്തെത്തുന്നത്. 

വളായര്‍ പീഡനക്കേസില്‍ സംഭവിച്ചത് കത്തുവ ഉന്നാവോ എന്നിവടങ്ങളില്‍ നടന്ന അതേ അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെളിവുകള്‍ ശേഖരിക്കാതെ,പ്രതികളെ രക്ഷിക്കാന്‍ നടത്തിയ അന്വേഷണ പ്രഹസനമാണ് വാളയാറുണ്ടായത്. രണ്ട് സഹോദരിമാരുടെ കേസന്വേഷണം വഴിതെറ്റിച്ചവര്‍ക്കെതിരെ നടപടി എടുക്കണം. അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കത്തുവ, ഉന്നാവോ എന്നിവിടങ്ങളില്‍ നടന്ന അതേ അട്ടിമറിയാണ് വാളയാറും സംഭവിച്ചത്. ഈ അനീതിക്കെതിരെ മലയാളികള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. പുനരന്വേഷണം കൂടിയേ തീരൂ. അതും സ്വതന്ത്ര ഏജന്‍സിയെ കൊണ്ടായിരിക്കണം അന്വേഷിപ്പിക്കേണ്ടത് അദ്ദേഹം കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com