വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കോളജ് മുറ്റത്തിരുന്ന്; കൂട്ട കോപ്പിയടി; വിവാദം

കോളജ് മുറ്റത്തും പരിസരത്തുമായി പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കോളജ് മുറ്റത്തിരുന്ന്; കൂട്ട കോപ്പിയടി; വിവാദം

പട്‌ന: വിദ്യാര്‍ഥികള്‍ കോളജിന് പുറത്ത് തുറസ്സായ സ്ഥലത്തിരുന്ന് പരീക്ഷയെഴുതിയ സംഭവം വിവാദമാകുന്നു.ബിഹാറിലെ ബെത്തിയയില്‍ ശനിയാഴ്ചയാണ് സംഭവം.  കോളജ് മുറ്റത്തും പരിസരത്തുമായി പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇതിനിടെ കോളജ് അധികൃതര്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തുവന്നതും വിവാദമായിട്ടുണ്ട്. 2000 വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യം മാത്രമേ കോളേജിലുള്ളൂ. എന്നാല്‍ സര്‍വകലാശാല 5000 പേര്‍ക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് ആര്‍എല്‍എസ്‌വൈ കോളജാണ്. പെട്ടെന്നുള്ള അറിയിപ്പായതിനാല്‍ മതിയായ സൗകര്യമൊരുക്കാനായില്ലെന്നും പരീക്ഷ ഈ രീതിയില്‍ നടത്തേണ്ടിവന്നതിന്റെ കാരണം ഇതാണെന്നും അധികൃതര്‍ പറയുന്നു.

പരീക്ഷയ്ക്കിടെയുള്ള കോപ്പിയടി തടയാനായി, കര്‍ണാടകയിലെ ഒരു കോളജ് വിദ്യാര്‍ഥികളെ തലയില്‍ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് ധരിപ്പിച്ച് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയ സംഭവം വിവാദമായതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ റദ്ദാക്കുന്ന സ്ഥിതിവിശേഷവും ഉണ്ടാകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com