കരമന ഭൂമി തട്ടിപ്പ്; മുന്‍ കളക്ടര്‍ ഉള്‍പ്പെടെ 12 പ്രതികള്‍; ദുരൂഹമരണങ്ങളെ കുറിച്ച് പറയാതെ എഫ്‌ഐആര്‍

പ്രസന്ന കുമാരിയുടെ മകന് അവകാശപ്പെട്ട സ്വത്തുക്കള്‍ തട്ടിയെടുത്തെത്താണ് എഫ്‌ഐആറില്‍ പറയുന്നത്
കരമന ഭൂമി തട്ടിപ്പ്; മുന്‍ കളക്ടര്‍ ഉള്‍പ്പെടെ 12 പ്രതികള്‍; ദുരൂഹമരണങ്ങളെ കുറിച്ച് പറയാതെ എഫ്‌ഐആര്‍

തിരുവനന്തപുരം: കരമന ഭൂമി തട്ടിപ്പ് കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്.  കരമന സ്വത്ത് തട്ടിപ്പ് കേസില്‍ കാര്യസ്ഥന്‍ രവീന്ദന്‍ നായര്‍ ഉള്‍പ്പെടെ 12 പ്രതികള്‍. കാര്യസ്ഥന്‍ സഹദേവന്‍ രണ്ടാം പ്രതി. മുന്‍ കളക്ടര്‍ മോഹന്‍ദാസും പ്രതിപട്ടികയിലുണ്ട്. കരമന കേസിലെ പത്താം പ്രതിയാണ് മോഹന്‍ദാസ്. 

പ്രസന്ന കുമാരിയുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗൂഡാലോചന, സാമ്പത്തിക തട്ടിപ്പ്, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദുരൂഹ മരണങ്ങളെ കുറിച്ച് പറയുന്നില്ല. 

പ്രസന്ന കുമാരിയുടെ മകന് അവകാശപ്പെട്ട സ്വത്തുക്കള്‍ തട്ടിയെടുത്തെത്താണ് എഫ്‌ഐആറില്‍ പറയുന്നത്. ജയമാധവന്‍ നായര്‍ക്കും പ്രകാശനും എതിരെ കോടതിയില്‍ പ്രതിഭാഗത്തിന്റെ ഹര്‍ജി. പ്രസന്ന കുമാരിയുടെ മകനാണ് പ്രകശന്‍, ഇവരുടെ ബന്ധുവാണ് ജയമാധവന്‍ നായര്‍. ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com