യുഡിഎഫ് ഹർത്താൽ ഇന്ന്; എംജി സർവകലാശാല പരീക്ഷകൾ  മാറ്റി 

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍
യുഡിഎഫ് ഹർത്താൽ ഇന്ന്; എംജി സർവകലാശാല പരീക്ഷകൾ  മാറ്റി 

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർമാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് ഇടുക്കിയിൽ ഹർത്താൽ ആചരിക്കും. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. 

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ  മാറ്റി. 

അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ  കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ പോകുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com