വിഷയങ്ങളില്‍ വൈകാരികമായി ഇടപെടാറില്ല; വാളയാര്‍ കേസില്‍ വനിതാ കമ്മീഷന്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ജോസഫൈന്‍

വാളയാര്‍ പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുതത്തിയവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ
വിഷയങ്ങളില്‍ വൈകാരികമായി ഇടപെടാറില്ല; വാളയാര്‍ കേസില്‍ വനിതാ കമ്മീഷന്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ജോസഫൈന്‍

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുതത്തിയവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. സിഡബ്ല്യുസി ചെയര്‍മാന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തെറ്റാണെന്നും അവര്‍ പറഞ്ഞു.

കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും പോക്‌സോ കേസുകളില്‍ വനിതാ കമ്മീഷന്‍ ഇടപെടാറില്ല. സ്വമേധയാ പോലും കേസെടുക്കേണ്ട ആവശ്യമില്ല. വിഷയങ്ങളില്‍ വൈകാരികമായി വനിതാ കമ്മീഷന്‍ ഇടപെടില്ല. പ്രോസിക്യൂഷന് ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com