'സകല അമ്പലത്തിലും ദണ്ഡനമസ്‌കാരം നടത്തിയിട്ടും ദയനീയമായി മൂന്നാം സ്ഥാനത്തെത്തി'; കെ സുരേന്ദ്രന്‍

'സകല അമ്പലത്തിലും ദണ്ഡനമസ്‌കാരം നടത്തിയിട്ടും ദയനീയമായി മൂന്നാം സ്ഥാനത്തെത്തി'
'സകല അമ്പലത്തിലും ദണ്ഡനമസ്‌കാരം നടത്തിയിട്ടും ദയനീയമായി മൂന്നാം സ്ഥാനത്തെത്തി'; കെ സുരേന്ദ്രന്‍

കൊച്ചി: നിയമസഭാ തെരഞ്ഞടുപ്പില്‍ മഞ്ചേശ്വരത്തെ സിപിഎമ്മിന്റെ ദയനീയമായ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് സകല അമ്പലത്തിലും ദണ്ഡനമസ്‌കാരം നടത്തിയിട്ടും ദയനീയമായി മൂന്നാം സ്ഥാനത്തെത്തിയ കാര്യം മുഖ്യന്‍ സൗകര്യപൂര്‍വ്വം മറന്നുപോയോ എന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്‍ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ചേശ്വരം മണ്ഡലം നിലനിര്‍ത്തിയത്. ബിജെപി രണ്ടാം സ്ഥാനത്തെത്തി. എം.സി. ഖമറുദ്ദീന്‍ 65,407 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാര്‍ 57,484 വോട്ടും നേടി. സിപിഎമ്മിന്റെ ശങ്കര്‍ റൈ 38,233 വോട്ടുമായി മൂന്നാമതായി. മണ്ഡലത്തില്‍ ഇത്തവണ മൃദുഹിന്ദുത്വ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. 

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനു മണ്ഡലം നഷ്ടമായത് വെറും 89 വോട്ടിനാണ്. അതിനാല്‍ അരയും തലയും മുറുക്കിയാണ് എന്‍ഡിഎ രംഗത്തിറങ്ങിയത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി കുണ്ടാര്‍ വിട്ടുകൊടുക്കില്ലെന്ന മട്ടില്‍ പോരാടിയെങ്കിലും വിജയം നേടാനാകാതെ രണ്ടാംസ്ഥാനത്തു തുടര്‍ന്നു. പതിവായി മൂന്നാം സ്ഥാനത്തായിപ്പോകുന്ന ദുഷ്‌പേര് ഒഴിവാക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ശങ്കര്‍ റൈയെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് ശ്രമിച്ചതെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com