ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും; പ്രതിഷേധ സമരവുമായി വ്യാപാരികൾ

വാ​റ്റ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ നി​കു​തി​യു​ടെ പേ​രി​ല്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധ സമരം നടത്തും
ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും; പ്രതിഷേധ സമരവുമായി വ്യാപാരികൾ

കോ​ഴി​ക്കോ​ട്: വാ​റ്റ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ നി​കു​തി​യു​ടെ പേ​രി​ല്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധ സമരം നടത്തും.സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലും ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ള്‍​ക്കു മു​ന്നി​ലും ധ​ര്‍​ണ ന​ട​ത്തു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങു​മെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ ​സേ​തു​മാ​ധ​വ​ന്‍ പ​റ​ഞ്ഞു. 2011 മു​ത​ല്‍ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വാ​റ്റി​ന്‍റെ പേ​രി​ലു​ള്ള തു​ക അ​ട​യ്ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കു നോ​ട്ടീ​സ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ല​ത​വ​ണ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. ക​ട​യ​ട​പ്പ് സ​മ​രം​കൊ​ണ്ടു ഫ​ല​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി  ​ന​സി​റു​ദീ​ന്‍ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com