‘ടിക് ടോക്’ പരിശീലന ക്യാംപിന് വിളിച്ചു വരുത്തി  പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

ടിക് ടോക് വിഡിയോ വഴിയാണ് കൂത്തുപറമ്പ് സ്വദേശിനിയെ അരുൺ പരിചയപ്പെട്ടത്
‘ടിക് ടോക്’ പരിശീലന ക്യാംപിന് വിളിച്ചു വരുത്തി  പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

കണ്ണൂർ :   ‘ടിക് ടോക്’ വീഡിയോ പരിശീലന ക്യാംപിൽ പങ്കെടുക്കാനെന്ന പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട്ടെ അരുൺ നിവാസിൽ എസ്.അരുണിനെയാണ് (20) കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കാനുള്ള   ‘ടിക് ടോക്’ വീഡിയോ പരിശീലനത്തിനെന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചത്.

ടിക് ടോക് വിഡിയോ വഴിയാണ് കൂത്തുപറമ്പ് സ്വദേശിനിയെ അരുൺ പരിചയപ്പെട്ടത്. ഒരു വർഷം മുമ്പ് മറ്റൊരു യുവാവും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ശിവപുരം വെമ്പടിത്തട്ടിലെ ലിജിൽ നിവാസിൽ എം.ലിജിലിനെയും (26), ഇയാൾക്കൊപ്പം പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച സുഹൃത്ത് ശിവപുരം കരുന്നിയിലെ എമ്പയിൽ ഹൗസിൽ കെ.സന്തോഷിനെയും (29) അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com