വീട്ടില്‍ കളര്‍ പ്രിന്ററില്‍ കളളനോട്ടടി; മുക്കാല്‍ ലക്ഷം രൂപയുമായി പ്രതി പിടിയില്‍

വീട്ടില്‍ കളര്‍ പ്രിന്ററില്‍ കളളനോട്ടടി; മുക്കാല്‍ ലക്ഷം രൂപയുമായി പ്രതി പിടിയില്‍

കളര്‍ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടില്‍ അച്ചടിച്ച മുക്കാല്‍ ലക്ഷം രൂപയുടെ കളളനോട്ടുകളുമായി പ്രതി പിടിയില്‍

തൃശൂര്‍: കളര്‍ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടില്‍ അച്ചടിച്ച മുക്കാല്‍ ലക്ഷം രൂപയുടെ കളളനോട്ടുകളുമായി പ്രതി പിടിയില്‍. സ്പരിറ്റ് കടത്തും കവര്‍ച്ചയുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കൊളത്തൂര്‍ ഹരി എന്ന കൊളത്തൂര്‍ തൈവളപ്പില്‍ ഹരിദാസ് (49) ആണ് പിടിയിലായത്.

75,500 രൂപ മൂല്യം വരുന്ന 151 അഞ്ഞൂറു രൂപ നോട്ടുകളും അച്ചടി സാമഗ്രികളും പിടിച്ചെടുത്തു. നിലവാരം കുറഞ്ഞ കടലാസില്‍ 500 രൂപയുടെ പകര്‍പ്പ് പ്രിന്റ് ചെയ്‌തെടുക്കുകയായിരുന്നു. കൊടകര, ആളൂര്‍ പ്രദേശങ്ങളില്‍ കളളനോട്ട് വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് റൂറല്‍ പൊലീസ് മേധാവി കെ പി വിജയകുമാരന് വിവരം ലഭിച്ചിരുന്നു. കളളനോട്ടിന്റെ ഉറവിടം തേടി പ്രത്യേക സംഘം നടത്തിയ അന്വേഷണം പ്രദേശത്തെ പ്രധാന കുറ്റവാളികളിലെത്തി.

ഹരിദാസ് ആണ് നോട്ട് വിതരണം ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന കളളനോട്ടുകള്‍ കണ്ടെടുത്തു. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന സാധാരണ കടലാസിലായിരുന്നു നോട്ടടി. 10000 രൂപ വിലയുളള പ്രിന്റര്‍ ഉപയോഗിച്ചാണ് കറന്‍സിയുടെ പകര്‍പ്പ് തയ്യാറാക്കിയത്. കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കറന്‍സിയുടെ അളവില്‍ മുറിച്ചെടുത്ത് വിതരണം നടത്തുകയായിരുന്നു രീതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com