ഇതേയിനത്തില്‍ പെട്ടൊരാളെ തട്ടിക്കൊണ്ടുപോയപ്പോള്‍ ആരാ പോയി രക്ഷിച്ചത്? ഇനിയും പോകാന്‍ ഞങ്ങള്‍ക്ക് മടിയൊന്നുമില്ല; സെന്‍ കുമാറിന് കാനത്തിന്റെ മറുപടി

അട്ടപ്പാടിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ നിലപാടിനെ വിമര്‍ശിച്ച  മുന്‍ ഡിജിപി ടിപി സെന്‍ കുമാറിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി
ഇതേയിനത്തില്‍ പെട്ടൊരാളെ തട്ടിക്കൊണ്ടുപോയപ്പോള്‍ ആരാ പോയി രക്ഷിച്ചത്? ഇനിയും പോകാന്‍ ഞങ്ങള്‍ക്ക് മടിയൊന്നുമില്ല; സെന്‍ കുമാറിന് കാനത്തിന്റെ മറുപടി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ നിലപാടിനെ വിമര്‍ശിച്ച  മുന്‍ ഡിജിപി ടിപി സെന്‍ കുമാറിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇനി മാവോയിസ്റ്റ് വേട്ടയ്ക്ക് പോകുമ്പോള്‍ പൊലീസ് കാനത്തേയും ബിനോയ് വിശ്വത്തേയും കൂടെക്കൂട്ടണം എന്നായിരുന്നു സെന്‍കുമാറിന്റെ പരിഹാസം. തങ്ങള്‍ക്ക് അങ്ങനെ പോകാന്‍ മടയില്ലെന്ന് കാനം പറഞ്ഞു.


'ഇപ്പോള്‍ ബിജെപിയിലേക്ക് പോയ പഴയ ഡിജിപി സെന്‍കുമാര്‍, അദ്ദേഹമിന്ന് പരിഹസിച്ചു പറഞ്ഞു പ്രശ്‌നമുണ്ടാകുമ്പോള്‍ കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തേയും അങ്ങോട്ട് അയക്കാമെന്ന്. ഞങ്ങള്‍ക്ക് മടിയൊന്നുമില്ല പോകാന്‍. സെന്‍കുമാറിന്റെ ഇനത്തില്‍പ്പെട്ട സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അലക്‌സ് പോള്‍ മേനോനെ ഛത്തീസ്ഗഡില്‍ പിടിച്ചുകൊണ്ടുപോയപ്പോള്‍ ആരാ പോയി മോചിപ്പിച്ചത്?  ആ ഘോരവനത്തില്‍പ്പോയി അദ്ദേഹത്തെ രക്ഷിക്കാന്‍ മുന്‍കൈയെടുത്തത് ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ മനീഷ് കുഞ്ചാമാണ്.

എത്രദിവസം വരുമോ വരില്ലയോ എന്ന് അനിശ്ചിതത്വത്തിലായിരുന്നു? അവസാനം പഴയ ഐഎഎസ് ഉദ്യേഗസ്ഥനായ ബി ഡി ശര്‍മ്മ സര്‍ക്കാരിനോട്് പറഞ്ഞത് ഒറ്റയാള്‍ക്കേ പറ്റുള്ളൂ, അദ്ദേഹത്തിന്റെ പേര് മനീഷ് കുഞ്ചാം എന്നാണ്. അദ്ദേഹത്തെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അദ്ദേത്തിന്റെ കയ്യിലും ഞങ്ങളുടെ കയ്യിലും ഇരിക്കുന്ന കാര്‍ഡ് ഒന്നുതന്നെയാണെന്ന് സെന്‍കുമാര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.'- കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇനി തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും.അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്‌നം തീരും.' എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സെന്‍കുമാറിന്റെ  പരിഹാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com