തണ്ടര്‍ബോള്‍ട്ട് വെടിവച്ചത് സ്വയരക്ഷയ്ക്ക്; ന്യായീകരിച്ച് മുഖ്യമന്ത്രി

അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്കന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തണ്ടര്‍ബോള്‍ട്ട് വെടിവച്ചത് സ്വയരക്ഷയ്ക്ക്; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് അഗളിയില്‍ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്കന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തണ്ടര്‍ ബോള്‍ട്ട് ഏകപക്ഷീയമായി വെടിവച്ചതല്ല. പട്രോളിങ്ങിന് എത്തിയ സേനയ്ക്കു നേരെ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടായി. അതുകൊണ്ടാണു തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മാവോയിസ്റ്റുകളില്‍നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ടെന്ന മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  വിഷയത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷത്തുനിന്നും എന്‍. ഷംസുദ്ദീനാണു അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണന്നു സംശയിക്കുന്നതായി ഷംസുദ്ദീന്‍ പറഞ്ഞു. തണ്ടര്‍ബോള്‍ട്ടില്‍ ആര്‍ക്കു പരുക്കു പറ്റിയിട്ടില്ല. കാണുമ്പോള്‍ തന്നെ വെടിവയ്ക്കുകയാണോ സര്‍ക്കാര്‍ നയമെന്ന് ഷംസുദ്ദീന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com