നടപടിക്രമങ്ങള്‍ പാലിച്ചില്ല; മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കള്‍

പോസ്റ്റുമോര്‍ട്ടത്തിനു മുമ്പ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് കാര്‍ത്തിയുടെയും മണിവാസകന്റെയും ബന്ധുക്കള്‍
നടപടിക്രമങ്ങള്‍ പാലിച്ചില്ല; മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കള്‍

തൃശൂര്‍/പാലക്കാട്: പാലക്കാട് മേലെ മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വേടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ പറഞ്ഞു. റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് അവര്‍ കലക്ടര്‍ക്കു കത്തു നല്‍കി.

പോസ്റ്റുമോര്‍ട്ടത്തിനു മുമ്പ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് കാര്‍ത്തിയുടെയും മണിവാസകന്റെയും ബന്ധുക്കള്‍ ആരോപിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവര്‍ പറഞ്ഞു.

കാര്‍ത്തി, മണിവാസകം, രമ, സുരേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. രമയുടെ ശരീരത്തില്‍നിന്ന് അഞ്ചു വെടിയുണ്ടകളാണ് കണ്ടെത്തിയത്.

ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മോര്‍ച്ചറിക്കും പരിസരത്തും ഒരുക്കിയിരിക്കുന്നു. അതേസമയം, മഞ്ചിക്കണ്ടി വനത്തില്‍ രക്ഷപ്പെട്ട മാവോവാദികള്‍ക്കായി തണ്ടര്‍ബോള്‍ട്ട് ബുധനാഴ്ചയും തിരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com