ശ്രദ്ധയില്ലാതെ വാഹനം പ്രധാനറോഡിലേക്ക്, അപകടം വന്ന വഴി; മുന്നറിയിപ്പ് വീഡിയോ

അശ്രദ്ധമായി വാഹനമോടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണ്
ശ്രദ്ധയില്ലാതെ വാഹനം പ്രധാനറോഡിലേക്ക്, അപകടം വന്ന വഴി; മുന്നറിയിപ്പ് വീഡിയോ

ശ്രദ്ധമായി വാഹനമോടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണ്. ഇടറോഡുകളില്‍ നിന്ന്് പ്രധാന പാതകളിലേക്ക് കയറുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. പലപ്പോഴും ഇത് വേണ്ടത്ര ഗൗരവത്തില്‍ എടുക്കാതെ അപകടങ്ങള്‍ ക്ഷണിച്ച് വരുത്താറുണ്ട്. ഇത്തരമൊരു അപകട വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ഒന്നും നോക്കാതെ ബൈക്കില്‍ പ്രധാന റോഡിലേക്ക് പ്രവേശിച്ചവരെ ബസ് ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി മുന്നിലെത്തിയ ബൈക്കുകാരനെ ഇടിക്കുകയല്ലാതെ ബസിന് വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നു വിഡിയോയില്‍ കാണാം. ബൈക്ക് ഓടിച്ചിരുന്ന ആള്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. ബൈക്കുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് പിന്നില്‍. ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഇവര്‍ ചെയ്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com