ഇപിഎഫിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്; വ്യാജ സന്ദേശത്തിലൂടെ പണം തട്ടാൻ നീക്കം; മുന്നറിയിപ്പ്

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇപിഎഫിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്; വ്യാജ സന്ദേശത്തിലൂടെ പണം തട്ടാൻ നീക്കം; മുന്നറിയിപ്പ്

കൊച്ചി: ഇപിഎഫ് അംഗങ്ങളുടെ അക്കൗണ്ടിലേക്ക് കൂടിയ പലിശ നിക്ഷേപിക്കാൻ ആരംഭിച്ചതോടെ ഓൺലൈൻ തട്ടിപ്പ് വിരുതൻമാരും രം​ഗത്ത്. ’90 നും 2019 നും ഇടയ്ക്ക് അംഗങ്ങളായവർക്ക് 80,000 രൂപ വീതം നൽകുന്നു എന്ന വ്യാജ സന്ദേശത്തിലൂടെയാണു പണം തട്ടാനുള്ള നീക്കം.

പിഎഫ് വെബ്സൈറ്റിലേതിനു സമാനമായ ചിത്രങ്ങൾ നൽകിയാണു തട്ടിപ്പ്. http://socialdraw.top/epf എന്ന ലിങ്കിലൂടെ സൈറ്റിൽ കയറിയാൽ ഇപിഎഫ് വെബ്സൈറ്റിന്റെ മുകൾഭാഗത്തുള്ള ഗ്രാഫിക്സ് അതേ പോലെ കാണാം.

നിങ്ങൾ 18 വയസായ ആളാണോ, 90 നും 2019നും ഇടയ്ക്ക് ജോലി ചെയ്തയാളാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ 80,000 രൂപ ലഭിക്കാൻ അർഹനാണ് എന്ന സന്ദേശം വരും. ഒട്ടേറെ വാട്സാപ് അക്കൗണ്ടുകളിലേക്ക് ഇതിനകം ഈ ലിങ്ക് എത്തിയതായി ഇപിഎഫ്ഒ വൃത്തങ്ങൾ പറഞ്ഞു. യുഎഎൻ നമ്പറോ ആധാ‍ർ, പാൻ വിവരങ്ങളോ ഫോണിലൂടെയോ മറ്റേതെങ്കിലും സൈറ്റുകളിലൂടെയോ നൽകരുതെന്ന് ഇപിഎഫ്ഒ മുന്നറിയിപ്പു നൽകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com