കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

രണ്ട് ഷട്ടറുകള്‍ 30 സെ. മീറ്റര്‍ വീതമാകും ഉയര്‍ത്തുക

ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് രാവിലെ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രണ്ട് ഷട്ടറുകള്‍ 30 സെ. മീറ്റര്‍ വീതമാകും ഉയര്‍ത്തുക. 

പെരിയാറിന്റെയും, മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തൃശ്ശൂര്‍ പെരിങ്ങല്‍കുത്തു ഡാമിന്റെ സ്ലൂയിസ് ഗേറ്റ് ഇന്ന് രാവിലെ 11 മണിക്ക് തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായിട്ടാണ് സ്ലൂയിസ് ഗേറ്റ് തുറക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com