ജയമാധവന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, കൂടത്തില്‍ മരണങ്ങളില്‍ ദുരുഹതയേറുന്നു

കരമനയിലെ മരണങ്ങളില്‍ ശാസ്ത്രീയപരിശോധനാഫലം പുറത്ത്.
ജയമാധവന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, കൂടത്തില്‍ മരണങ്ങളില്‍ ദുരുഹതയേറുന്നു


തിരുവനന്തപുരം: കരമനയിലെ മരണങ്ങളില്‍ ശാസ്ത്രീയപരിശോധനാഫലം പുറത്ത്. ജയമാധവന്‍ നായരുടെ മരണകാരണം നെറ്റിയിലും മൂക്കിലുമേറ്റ ക്ഷതം കാരണമെന്നാണ് റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതുടര്‍ന്ന് കാര്യസ്ഥന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

കൂടത്തില്‍ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത് 2017 ഏപ്രില്‍ 2നാണ്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണെന്ന് പ്രത്യേകസംഘം അറിയിച്ചു. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്റെ മൊഴി.

കേസില്‍ ആരോപണ വിധേയനായ കാര്യസ്ഥന്റെ അക്കൗണ്ടുകള്‍ കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കി. ജയമാധവന്റെ അസ്വാഭാവിക മരണത്തിലാണ് ആദ്യ അന്വേഷണം നടത്തുക. മരണകാരണം വ്യക്തമാവണമെങ്കില്‍ ആന്തരിവങ്ങളുടെ പരിശോധനാഫലം കൂടി വരണമെന്നായിരുന്നു പോസ്റ്റുമോട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കായി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com