മദ്യലഹരിയില്‍ നിയന്ത്രണം തെറ്റി പന്ത്രണ്ടുകാരന്‍ ആറ്റില്‍ വീണു; സംഭവം മറയൂരില്‍

കോവില്‍ക്കടവില്‍ നിന്ന് ഡെണ്ഡുകൊമ്പിലേക്ക് കടക്കുന്ന പാലത്തിന്റെ കൈവരിയില്‍ നിന്ന് 20 അടി താഴ്ചയിലേക്കാണ് വീണത്
മദ്യലഹരിയില്‍ നിയന്ത്രണം തെറ്റി പന്ത്രണ്ടുകാരന്‍ ആറ്റില്‍ വീണു; സംഭവം മറയൂരില്‍

മറയൂര്‍: മദ്യലഹരിയില്‍ നില്‍ക്കെ പന്ത്രണ്ടുകാരന്‍ നിയന്ത്രണം തെറ്റി ആറ്റില്‍ വീണു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ചരക്കുളം സ്വദേശിയായ കുട്ടിയാണ് ആറ്റില്‍ വീണത്. 

കോവില്‍ക്കടവില്‍ നിന്ന് ഡെണ്ഡുകൊമ്പിലേക്ക് കടക്കുന്ന പാലത്തിന്റെ കൈവരിയില്‍ നിന്ന് 20 അടി താഴ്ചയിലേക്കാണ് വീണത്. മദ്യപിച്ച് സുഹൃത്തിനൊപ്പം വരുന്നതിന് ഇടയില്‍ വഴക്കുണ്ടാവുകയും, മല്‍പ്പിടുത്തത്തിന് ഇടയില്‍ നിലതെറ്റി ആറ്റിലേക്ക് വീഴുകയുമായിരുന്നു. 

ചുറ്റും പാറകളും കല്ലുകളുമുള്ള ആറ്റില്‍ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി മറ്റ് അപകടങ്ങളില്ലാതെ രക്ഷപെട്ടത്. സമീപവാസികളുടെ സഹായത്തോടെ ആറ്റില്‍ വീണ സുഹൃത്തിന് കരയ്‌ക്കെത്തിച്ച ശേഷം ഒപ്പമുണ്ടായിരുന്ന ബാലന്‍ കടന്നു കളഞ്ഞു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ബോധരഹിതനായ ബാലനെ വീട്ടിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com