സംസ്ഥാനത്ത് തൊഴിൽരഹിതർ 36.25 ലക്ഷം; ജോലിയില്ലാതെ മെഡിക്കൽ, എൻജിനീയറിങ് ബിരുദധാരികളും

സംസ്ഥാനത്ത് തൊഴിൽരഹിതർ 36.25 ലക്ഷം; ജോലിയില്ലാതെ മെഡിക്കൽ, എൻജിനീയറിങ് ബിരുദധാരികളും

സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതർ ഉള്ളതായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതർ ഉള്ളതായി തൊഴിൽ വകുപ്പിന്റെ കണക്കുകൾ. എൻജിനീയറിങ്, മെഡിസിൻ ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവരും തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണ് ദേശീയ ശരാശരി. എൻജിനിയറിങ് കഴിഞ്ഞവരിൽ തൊഴിൽ ലഭ്യമാകാത്ത സ്ഥിതി കൂടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സിക്കിം, ത്രിപുര സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തെക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവും.

തൊഴിൽരഹിതരായവരിൽ യുവതികളാണ് കൂടുതൽ. 23,00,139 യുവതികൾക്കാണ് തൊഴിലില്ലാത്തത്. 2,31,816 പേർ ബിരുദയോഗ്യതയുള്ളവരും 75,088 പേർ ബിരുദാനന്തര യോഗ്യതയുള്ളവരുമാണ്. തൊഴിൽരഹിതരായ 13,25,713 യുവാക്കളിൽ ബിരുദമുള്ളവർ 99,376, ബിരുദാനന്തര ബിരുദമുള്ളവർ 19,505 പേരുമാണ്.

പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും കേരളത്തിൽ തൊഴിൽ ലഭ്യമാകുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മെഡിക്കൽ, എൻജിനിയറിങ്, എം.ബി.എ., ഐ.ടി.ഐ. യോഗ്യതയുള്ളവരെല്ലാം തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നുനിൽക്കുന്നതായി മന്ത്രി ടിപി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കണക്കിലുള്ള എല്ലാവരും ഇപ്പോൾ തൊഴിൽരഹിതരായി തുടരുന്നുണ്ടോ എന്നു വ്യക്തമല്ല. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ വിദഗ്ധ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

തൊഴിൽരഹിതരായ പ്രൊഫഷണൽ യോഗ്യതയുള്ളവർ

എൻജിനിയറിങ് 44,559

ഡോക്ടർമാർ 7303

അഗ്രികൾച്ചറൽ 1509

വെറ്ററിനറി 540

എൽ.എൽ.ബി.-എൽ.എൽ.എം. 654

എം.സി.എ. 3771

എം.ബി.എ. 6413

ബി.ജി.ഡി.സി.എ. 3302

ബി.എസ്‌സി. നഴ്‌സിങ് 12,006

ബി.എസ്‌സി. എം.എൽ.ടി. 1484

പി.ജി. ആർട്‌സ് 19,926

പി.ജി. കൊമേഴ്‌സ് 11,408

പി.ജി. സയൻസ് 9738

ഐ.ടി.ഐ.- ഡിപ്ലോമ 78,410

എൻ.ടി.സി. 94,415

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com