സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പ്രസാധകര്‍ പിന്‍മാറി

സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പ്രസാധകര്‍ പിന്‍മാറി
സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പ്രസാധകര്‍ പിന്‍മാറി

കൊച്ചി: പീഡന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി രംഗത്തുവന്നതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍ സന്യാസിനീ സഭയില്‍നിന്നു പുറത്താക്കപ്പട്ട സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍നിന്നു പ്രസാധകര്‍ പിന്‍മാറി. റോയല്‍റ്റി തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രസാധകരായ പൈന്‍ ബുക്‌സിന്റെ പിന്‍മാറ്റം.

പതിനഞ്ചു ശതമാനം റോയല്‍റ്റി എന്ന കരാറിലാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയാറായതെന്ന് പൈന്‍ ബുക്‌സ് അധികൃതര്‍ പറയുന്നു. എന്നാല്‍ പിന്നീട് അന്‍പതു ശതമാനം റോയല്‍റ്റി വേണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രസാധനത്തില്‍നിന്നു പിന്‍മാറുന്നതെന്ന് പൈന്‍ ബുക്‌സ് ഡയറക്ടര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് പറഞ്ഞു.

മലയാളത്തിനു പുറമേ ഇംഗ്ലിഷിലും ഹിന്ദിയിലും പുസ്തകം പ്രസിദ്ധീകരിക്കാനായിരുന്നു പദ്ധതി. ഇതിനായി കൈയെഴുത്തു പ്രതി വാങ്ങുകയും ചെയ്തു. എന്നാല്‍ ഏകപക്ഷീയമായി റോയല്‍റ്റി തുക വര്‍ധിപ്പിച്ച സിസ്റ്റര്‍ ലൂസിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് പൈന്‍ ബുക്‌സ് വ്യക്തമാക്കി. 

ഏഴുതി പൂര്‍ത്തിയാക്കി കൈയെഴുത്തു പ്രതി തന്റെ പക്കലുണ്ടെന്നും പ്രസാധനത്തിനു തയാറായി പലരും സമീപിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. പ്രസാധനം സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഉടന്‍ തന്നെ പുസ്തകം പുറത്തിറങ്ങുമെന്ന് അവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com