ഓണക്കാലത്ത് യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി

ഓണക്കാലത്ത് യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും
ഓണക്കാലത്ത് യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ഓണക്കാലത്ത് യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും.  സെപ്തംബര്‍ നാലുമുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. 

ബംഗളൂരുവില്‍നിന്നുള്ള സര്‍വീസുകളുടെ സമയക്രമം:
രാത്രി 9.45 ബംഗളൂരു- കോഴിക്കോട്, രാത്രി 9.20 ബംഗളൂരു-കോഴിക്കോട് , രാത്രി 10.15 ബംഗളൂരു- കോഴിക്കോട്, രാത്രി 10.50  ബംഗളൂരു-കോഴിക്കോട്, രാത്രി 10.45  ബംഗളൂരു-കോഴിക്കോട് , രാത്രി 11.15  ബംഗളൂരു-കോഴിക്കോട്, രാത്രി 7.15  ബംഗളൂരു-തൃശൂര്‍,   രാത്രി 7.25 ബംഗളൂരു-തൃശൂര്‍,  വൈകിട്ട് 6.30 ബംഗളൂരു-എറണാകുളം, വൈകിട്ട് 6.40  ബംഗളൂരു-എറണാകുളം, വൈകിട്ട് 6.00  ബംഗളൂരു-കോട്ടയം, വൈകിട്ട് 6.10  ബംഗളൂരു-കൊട്ടാരക്കര,  വൈകിട്ട് 6.50  ബംഗളൂരു -ചങ്ങനാശേരി , രാത്രി 9.01  ബംഗളൂരു-കണ്ണൂര്‍, രാത്രി 10.10 ബംഗളൂരു-കണ്ണൂര്‍, രാത്രി 11.00  ബംഗളൂരു-കണ്ണൂര്‍,  രാത്രി 11.15  ബംഗളൂരു-പയ്യന്നൂര്‍, രാത്രി 11.55  ബംഗളൂരു-സുല്‍ത്താന്‍ബത്തേരി.

ഈ മാസം ഏഴുമുതല്‍ 16 വരെ ബംഗളൂരുവിലേക്കുള്ള സര്‍വീസുകളും സമയക്രമവും: 
രാത്രി 7.35 കോഴിക്കോട് -ബംഗളൂരു , രാത്രി 8.35 കോഴിക്കോട് -ബംഗളൂരു, രാത്രി 7.45 കോഴിക്കോട് -ബംഗളൂരു, രാത്രി 8.15 കോഴിക്കോട് -ബംഗളൂരു , രാത്രി 8.25 കോഴിക്കോട് -ബംഗളൂരു , രാത്രി 8.50 കോഴിക്കോട് -ബംഗളൂരു, രാത്രി 7.15 തൃശൂര്‍- ബംഗളൂരു, രാത്രി 7.45 തൃശൂര്‍ -ബംഗളൂരു, വൈകിട്ട് 5. 30 എറണാകുളം -ബംഗളൂരു, വൈകിട്ട് 6.45 എറണാകുളം-ബംഗളൂരു, വൈകിട്ട് 6.10 കൊട്ടാരക്കര- ബംഗളൂരു , വൈകിട്ട് 5.00 കോട്ടയം -ബംഗളൂരു, വൈകിട്ട് 5.01 ചങ്ങനാശേരി -ബംഗളൂരു, രാത്രി 8.00 കണ്ണൂര്‍ -ബംഗളൂരു , രാത്രി 9 .40 കണ്ണൂര്‍ -ബംഗളൂരു, രാത്രി 8.30 കണ്ണൂര്‍-ബംഗളൂരു, വൈകിട്ട് 5.30 പയ്യന്നൂര്‍ -ബംഗളൂരു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com