'കോളജില്‍ പാകിസ്ഥാന്‍ പതാക'; 30 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചെന്ന പരാതിയില്‍ 30 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു
'കോളജില്‍ പാകിസ്ഥാന്‍ പതാക'; 30 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചെന്ന പരാതിയില്‍ 30 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്രയിലെ സില്‍വര്‍ കോളജിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ്പസില്‍ കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിയ്ക്കിടെ പാകിസ്ഥാന്‍ പതാക വീശിയെന്ന പരാതിയിലാണ് കേസെടുത്തത്.

അതേസമയം റാലിയില്‍ ഉപയോഗിച്ചത്  പാക് പതാക അല്ലെന്നും എംഎസ്എഫ് പതാക തല തിരിച്ച് ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമെന്നുമാണ് എംഎസ്എഫിന്റെ വിശദീകരണം. പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ്  കണ്ടാലറിയാവുന്ന 30 വിദ്യാര്‍ഥികല്‍ക്കെതിരെപൊലീസ് കേസെടുത്തത്.

പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് പ്രവര്‍ത്തകര്‍ പതാക സ്‌റ്റേഷനില്‍ ഹാജരാക്കി. പതാക തല തിരിച്ച് ഉപയോഗിച്ചതും എംഎസ്എഫ് എന്ന് എഴുതാതിരുന്നതുമാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദരണം.  കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com