നാട്ടുകാരുടെ സൗജന്യയാത്ര നിഷേധിച്ചു: പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാര്‍ വീണ്ടും സമരത്തില്‍ 

കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നത് മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാന്‍ വരെ ടോള്‍ അടയ്‌ക്കേണ്ട അവസ്ഥയാണ്.
നാട്ടുകാരുടെ സൗജന്യയാത്ര നിഷേധിച്ചു: പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാര്‍ വീണ്ടും സമരത്തില്‍ 

തൃശ്ശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ സമരത്തില്‍. നാട്ടുകാരുടെ സൗജന്യ യാത്ര നിഷേധിച്ചതിനെതിരെയാണ് സമരം. തുടര്‍ച്ചയായി വാഹനങ്ങള്‍ പ്ലാസ വഴി പ്രവേശപ്പിച്ചാണ് സമരം നടത്തുന്നത്. പാലിയേക്കര ടോള്‍ പ്ലാസയുടെ സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് സൗജന്യമായി പോകാന്‍ അനുവാദമുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമീപ പ്രദേശങ്ങളിലുള്ളവരും ടോള്‍ അടച്ചാണ് യാത്ര ചെയ്തിരുന്നത്. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നത് മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാന്‍ വരെ ടോള്‍ അടയ്‌ക്കേണ്ട അവസ്ഥയാണ് ഇവര്‍ നേരിടുന്നത്. ഒരു തവണ രണ്ട് ഭാഗത്തേക്ക് പോകാന്‍ 105 രൂപയാണ് അടയ്‌ക്കേണ്ടത്.  

പ്രദേശത്തെ എല്ലാ വീടുകളിലെയും ആളുകള്‍ ടോള്‍ അടയ്‌ക്കേണ്ടി വന്നതോടെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും പ്രതികരണം ഉണ്ടാവാത്തതോടെ പ്രദേശവാസികള്‍ സ്വന്തം വാഹനങ്ങളുമായെത്തിയാണ് പ്രതിഷേധിക്കുന്നത്. 

2012 ഫെബ്രുവരി 9 നാണ് ഇവിടെ ടോള്‍ പിരിവ് തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 31 നുള്ളില്‍ 714.39 കോടി രൂപ പാലിയേക്കര ടോള്‍ പ്ലാസ വഴി പിരിച്ചെടുത്തു. എന്നാല്‍ മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെ 64.94 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 721.17 കോടിരൂപ മാത്രമാണ് ചിലവായിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com