'പ്രധാനമന്ത്രിക്ക് നന്ദി; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നതില്‍ സന്തോഷം'; നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തെ തന്നെ ഗവര്‍ണറാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായി നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
'പ്രധാനമന്ത്രിക്ക് നന്ദി; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നതില്‍ സന്തോഷം'; നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തെ തന്നെ ഗവര്‍ണറാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായി നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ് ആദ്യ ദൗത്യമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചത്. ഷാബാനു കേസിലെ വിധി മറികടക്കാന്‍ നിയമം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ആരിഫ് ഖാന്‍. 

മുത്തലാഖ് വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു. മുത്തലാഖ് ഇസ്ലാമികമല്ലെന്നും പരിശുദ്ധ ഖുറാന് വിരുദ്ധമാണെന്നുമായിരുന്നു ആരിഫ് ഖാന്റെ നിലപാട്. ഇക്കാര്യം സുപ്രീം കോടതിയിലെ കേസിലും കക്ഷി ചേര്‍ന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1986ല്‍ കോണ്‍ഗ്രസ് വിട്ട ആരിഫ് ഖാന്‍ ജനതാദളില്‍ ചേര്‍ന്ന് വിപി സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. 2004ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com