ആദ്യകാല മലയാള സിനിമാ സംഗീത സംവിധായകന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

ഹൃദയപൂര്‍വം എന്ന ഗസല്‍ സംഗീത ആല്‍ബത്തിന് നോണ്‍ ഫിലിം വിഭാഗത്തിലുള്ള മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്
ആദ്യകാല മലയാള സിനിമാ സംഗീത സംവിധായകന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: ആദ്യകാല മലയാള സിനിമാ സംഗീത സംവിധായകനും ഗായകനുമായിരുന്ന എ രാമചന്ദ്രന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.
എറണാകുളത്തെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. 

ഹൃദയപൂര്‍വം എന്ന ഗസല്‍ സംഗീത ആല്‍ബത്തിന് നോണ്‍ ഫിലിം വിഭാഗത്തിലുള്ള മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ സലീല്‍ ചൗധരിയുടെ മ്യൂസിക് ട്രൂപ്പായ ബോംബെ യൂത്ത് ക്വയറുമായി സഹകരിച്ചിട്ടുണ്ട്. 12 ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കി. 2002ല്‍ ഓള്‍ കേരള ടെലിവിഷന്‍ വ്യൂവേഴ്‌സ് അസോസിയേഷന്റെ ദൃശ്യ അവാര്‍ഡ് ലഭിച്ചു.

സഹോദരന്‍ എ വിജയനോടൊപ്പം 17-ാം വയസില്‍ ന്യൂസ് പേപ്പര്‍ ബോയ് എന്ന ചിത്രത്തിലെ 12 ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നാണ് സംവിധാനരംഗത്തേക്ക് പ്രവേശിച്ചത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ന്യൂസ് പേപ്പര്‍ ബോയ്ക്ക് രാമചന്ദ്രന്‍ സഹോദരനൊപ്പം സംഗീതം നല്‍കിയത്. സിനിമയിലെ ഒരു പാട്ട് പാടുകയും ചെയ്തു.

എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡില്‍ കോറല്‍ ക്രെസ്റ്റ് 2സി (അലങ്കാരത്ത്)യിലായിരുന്നു താമസം. രാധാ രാമചന്ദ്രനാണ് ഭാര്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com