ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇപ്പോഴത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ  കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. 
ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കിയത്. ഇപ്പോഴത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ  കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍, ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് 1970കളുടെ അവസാനത്തില്‍ രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസിലും തുടര്‍ന്ന് ജനതാദള്‍, ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചു. രാജീവ് ഗാന്ധിയുടെയും വിപി സിങ്ങിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു ഇദ്ദേഹം.

2004ല്‍ ബിജെപിയില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി സ്ഥാനാര്‍ഥിയായി കൈസര്‍ഗഞ്ചില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2007ല്‍ ബിജെപി വിട്ടെങ്കിലും മുത്തലാഖ് വിഷയത്തോടെ മോദി സര്‍ക്കാരുമായി അടുത്തു. ആര്‍ട്ടിക്കിള്‍ 370 എടുത്തുനീക്കിയ വിഷയത്തിലും ആരിഫ് മുഹമ്മദ് കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com