അഭയ കേസ്: കരഞ്ഞുകൊണ്ട് ഫാ. കോട്ടൂര്‍ കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി മൊഴി

ഫാദര്‍ തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷി കോടതിയില്‍ പറഞ്ഞു
അഭയ കേസ്: കരഞ്ഞുകൊണ്ട് ഫാ. കോട്ടൂര്‍ കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി മൊഴി

കൊച്ചി: സിസ്റ്റര്‍ അഭയക്കേസില്‍ മുഖ്യപ്രതി കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷിമൊഴി. ഫാദര്‍ തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷി കോടതിയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ് കോടതിയില്‍ മൊഴി നല്‍കിയത്. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദര്‍ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞത്. സഭയുടെ മാനം കാക്കാന്‍ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും പ്രതികള്‍ ഒരു കോടി രൂപ വാ്ഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു. ളോഹയയ്ക്കുള്ളില്‍ പച്ചയായ മനുഷ്യനാണ് താനെന്ന് ഫാദര്‍ കോട്ടൂര്‍ പറഞ്ഞെതെന്നും ്അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ആദ്യം തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നതായി നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ അന്നത്തെ എഎസ്‌ഐ വിവി അഗസ്റ്റിനാണ് തന്നോട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്ന് അന്ന് കോണ്‍സ്റ്റബിളായിരുന്ന എംഎം തോമസാണു സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയത്. 

കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്. യഥാര്‍ഥ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നല്‍കിയിരുന്നു. 2008ല്‍ വിവി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

അഭയയുടെ മരണം നടന്ന കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ അടുക്കളയില്‍ അവരുടെ ശിരോവസ്ത്രം, ചെരിപ്പ്, വാട്ടര്‍ ബോട്ടില്‍, കോടാലി എന്നിവ കണ്ടിരുന്നതായും തോമസ് മൊഴി നല്‍കി. വിചാരണയ്ക്കിടെ 50ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറിയത് ഈ വിഷയത്തിലായിരുന്നു.

അഭയ കേസ് അട്ടിമറിക്കാന്‍ െ്രെകം ബ്രാഞ്ച് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചതായി ദൃക്‌സാക്ഷി രാജു ഏലിയാസ് (അടയ്ക്ക രാജു) കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. അഭയയുടെ കൊലപാതകക്കുറ്റം ഏറ്റെടുത്താല്‍ പണവും പാരിതോഷികവും നല്‍കാമെന്നു െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണു മൊഴി. രണ്ട് ഘട്ടമായി നടന്ന അന്വേഷണത്തില്‍ സിബിഐ 177 സാക്ഷികളെയാണു കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com