മഴക്കണക്ക് തിരുത്തി എഴുതി ഓഗസ്റ്റിലെ മഴ, എഴുപത് വര്‍ഷത്തിന് ഇടയില്‍ ആദ്യം

മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കാറ്
മഴക്കണക്ക് തിരുത്തി എഴുതി ഓഗസ്റ്റിലെ മഴ, എഴുപത് വര്‍ഷത്തിന് ഇടയില്‍ ആദ്യം

കൊച്ചി: 2019 ആഗസ്റ്റില്‍ രേഖപ്പെടുത്തിയത് എഴുപത് വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടുതല്‍ മഴ. 1951ന് ശേഷം ആഗസ്റ്റില്‍ ഇത്രയും വലിയ തോതില്‍ മഴ ലഭിച്ചില്ലെന്ന് കാലാവസ്ഥാ വ്യതിയാന ഗവേഷകര്‍ പറയുന്നു. 

മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കാറ്. എന്നാല്‍ ഈ വര്‍ഷം ലഭിച്ചത് 951 മി മീറ്റര്‍. 126 ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയം സൃഷ്ടിച്ച ആഗസ്റ്റ് എട്ട് മുതല്‍ 14 വരെ ലഭിച്ചത് 515 മി മീ മഴയാണ്. 387 ശതമാനം വര്‍ധനവ്. 

2018ലെ പ്രളയത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്ഡ 130 മി മീ അധികം മഴയാണ് ലഭിച്ചത്. കേരളത്തില്‍ മണ്‍സൂണ്‍ മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ജൂണ്‍ ജൂലൈ മാസങ്ങളെ ഇത്തവണ ഓഗസ്റ്റ് പിന്നിലാക്കി. കേരളത്തില്‍ ജൂണില്‍ പ്രതീക്ഷിക്കപ്പെടുന്ന 650 മി മീറ്ററിന് പകരം 359 മി മീ മഴയാണ് ലഭിച്ചത്. 45 ശതമാനം കുറവ്. 726 മി മീറ്റര്‍ മഴ പ്രതീക്ഷിച്ച ജൂലൈയില്‍ ലഭിച്ചത് 575 മി മീ മഴ. 

കോഴിക്കോടും 31 ശതമാനവും, പാലക്കാട് 29 ശതമാനവും അധിക മഴ ലഭിച്ചു. ഹൈറേജ് ജില്ലകളായ ഇടുക്കിയില്‍ 18 ശതമാനവും, വയനാട്ടില്‍ 14 ശതമാനവും കുറവ് മഴയാണ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com