വാഹനാപകട കേസുകളില്‍ പൊലീസുകാര്‍ കമ്മീഷന്‍ വാങ്ങുന്നു; ഇത്തരക്കാര്‍ സൂക്ഷിക്കണം; സര്‍വീസില്‍ ഉണ്ടാവില്ല; പിണറായി 

ഇത്തരം സംസ്‌കാരം പൊലീസുകാര്‍ക്ക് എവിടെ നിന്നു ലഭിച്ചു. സേനയില്‍ ഒറ്റപ്പെട്ട നിയമലംഘനങ്ങള്‍ പോലും ഉണ്ടാവരുതെന്നും പിണറായി
വാഹനാപകട കേസുകളില്‍ പൊലീസുകാര്‍ കമ്മീഷന്‍ വാങ്ങുന്നു; ഇത്തരക്കാര്‍ സൂക്ഷിക്കണം; സര്‍വീസില്‍ ഉണ്ടാവില്ല; പിണറായി 

കണ്ണൂര്‍: വാഹനാപകട കേസുകളിലെ നഷ്ടപരിഹാരത്തില്‍നിന്ന് കമ്മീഷന്‍ പറ്റുന്ന പൊലീസുകാര്‍ക്കെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാര്‍ സര്‍വ്വീസില്‍ കാണില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.'അപകട മരണത്തിലെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ കോമ്പന്‍സേഷന്‍ വിഹിതം ആവശ്യപ്പെട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ സ്ഥാനത്ത് ഉണ്ടാവില്ല, അത് ഓര്‍മവെച്ചോണം' മുഖ്യമന്ത്രി പറഞ്ഞു.

കേരളം അഴിമതി രഹിത സംസ്ഥാനം എന്ന സല്‍പ്പേരിന്റെ ഒരു പങ്ക് പോലീസിനും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ പോലീസിന് കഴിയണം. പോലീസ് മാന്യമായി ഇടപെടാനും പെറുമാറാനും ശീലിക്കണം. ചിലര്‍ പഴയ സ്വഭാവത്തില്‍ നില്‍ക്കുന്നുണ്ട്. സഹപ്രവര്‍ത്തകരെ തിരുത്തുന്നതിന് പോലീസ് ഇടപെടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൂന്നാം മുറ പാടില്ലന്ന് അറിയാത്തവരല്ല പോലീസ് ഉദ്യോഗസ്ഥര്‍. എന്നിട്ടും അതിന് മുതിരുന്നു. പോലീസ് തല്ലികൊന്നു എന്ന് പോലീസ് തന്നെ കണ്ടെത്തുന്നു. നടക്കാന്‍ പാടില്ലാത്തത് ഉണ്ടായിരിക്കുന്നു. ഇതില്‍ വിട്ട് വീഴ്ച കാണിക്കാന്‍ പറ്റില്ല, ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

്മനുഷ്യത്വം സാസ്‌കാരിക നിലവാരം തുടങ്ങിയവ പോലീസില്‍ ചിപ്പോള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ തെറി പറയുന്നത് റിക്കോഡ് ചെയ്ത് പുറത്ത് വന്നിട്ടുണ്ട്. ഒറ്റപ്പെട്ടതാവാം പക്ഷെ ഇത് ഒഴിവാക്കാനാവണം. ശരിയായ വഴിയിലൂടെയാണ് പോലീസ് പോകേണ്ടത്. പുറത്തുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനാവരുത് അന്വേഷണം. അന്വേഷണ വിവരം ചോര്‍ത്തി കൊടുക്കരുത്. ഇത് പ്രതിരോധം തീര്‍ക്കാന്‍ കുറ്റവാളികളെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസുകാര്‍ സാമാന്യ ബുദ്ധിയോടെ ഇടപെടണം. തെറ്റ് കാണിച്ച ഉന്നതരോട് മൃദു ഭാവം വേണ്ട, ശക്തമായ നടപടി വേണം. ഇപ്പോഴത്തെ അപജയം യശസ്സിനെ ബാധിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഷ്ടി ഉപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ച് വേണം അന്വേഷണം. തെളിവുകള്‍ അപ്രത്യക്ഷമാക്കുന്ന സാഹചര്യം ഒഴിവാക്കണം. പോലീസ് ഒരു കൂട്ടിലും അടക്കപ്പെട്ടവരല്ല. സ്ത്രീ സുരക്ഷ പ്രധാനമാകണം ന്യൂനപക്ഷത്തിനോടും പട്ടിക വിഭാഗങ്ങളോട് വിവേചനം പാടില്ല. മാഫിയകളെ നേരിടുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com