സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സപ്തംബറില്‍ ഒരാഴ്ച തുടര്‍ച്ചയായ അവധി

സപ്തംബര്‍ രണ്ടാംവാരത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായി ഒരാഴ്ച അവധി ലഭിക്കുന്നത്
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സപ്തംബറില്‍ ഒരാഴ്ച തുടര്‍ച്ചയായ അവധി


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം ഒരാഴ്ച തുടര്‍ച്ചയായ അവധി. സപ്തംബര്‍ രണ്ടാംവാരത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായി ഒരാഴ്ച അവധി ലഭിക്കുന്നത്. സ്പ്തംബര്‍ എട്ടുമുതല്‍ സപ്തംബര്‍ 15 വരെയാണ് അവധി.

സപ്തംബര്‍ ഒന്‍പതിന് മുഹറം, 10ന് ഉത്രാടം, പതിനൊന്നിന് തിരുവോണം, പന്ത്രണ്ടിന് മൂന്നാം ഓണം, പതിമൂന്നിന് ശ്രീനാരായണ ഗുരു ജയന്തി, പതിനാലിന് രണ്ടാം ശനി, സപ്തംബര്‍ 15 ഞായര്‍ എന്നിങ്ങനെയാണ് അവധി. തുടര്‍ച്ചയായി ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിക്കല്‍ അപൂര്‍വമാണ്.

്അതേസമയം കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് രണ്ട് ദിവസം മാത്രമാണ് അവധി. സപ്തംബര്‍ ഒന്‍പത് മുഹറത്തിനും സപ്തംബര്‍ പതിനൊന്ന് തിരുവോണത്തിനും മാത്രമായിരിക്കും അവധി. ഇത്തവണത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് സപ്തംബര്‍ ഒന്നിന് തുടക്കമായി. സപ്തംബര്‍ പതിമൂന്ന് വരെയാണ് ഓണാഘോഷം. സപ്തംബര്‍ പതിനൊന്നിനാണ് തിരുവോണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com