ഇത് കല്യാണമാണ്, യുദ്ധമല്ല; അതിരുവിട്ട ആഘോഷങ്ങള്‍ വേണ്ട, നിരോധനം

വിവാഹങ്ങള്‍ക്കിടെ പടക്കം എറിയുന്നത് പതിവായതോടെയാണ് തിരൂരിലെ ഓഡിറ്റോറിയങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
ഇത് കല്യാണമാണ്, യുദ്ധമല്ല; അതിരുവിട്ട ആഘോഷങ്ങള്‍ വേണ്ട, നിരോധനം

തിരൂര്‍: വിവാഹത്തോട് അനുബന്ധിച്ചുള്ള അതിരുവിട്ട ആഘോഷങ്ങള്‍ അടിപിടിയില്‍ കലാശിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇത് ഒഴിവാക്കാനായി ഓഡിറ്റോറിയം പരിസരങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരിക്കുകയാണ് മലപ്പുറത്തെ തിരൂരില്‍. വിവാഹങ്ങള്‍ക്കിടെ പടക്കം എറിയുന്നത് പതിവായതോടെയാണ് തിരൂരിലെ ഓഡിറ്റോറിയങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞദിവസം തിരൂരിലെ ഒരു ഹാളില്‍ നടന്ന വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതും വെളുത്ത നിറത്തിലുള്ള പതയും പൊടിയും അടങ്ങിയ സ്‌പ്രേ ഉപയോഗിച്ചപ്പോള്‍ കുട്ടിയുടെ കണ്ണില്‍ തെറിച്ചതും കൂട്ടത്തല്ലിന് ഇടയാക്കിയിരുന്നു. വരന്റെ കൂടെ വന്ന യുവാക്കളെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കല്യാണത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ ഓടിച്ചുവിട്ടു. താനൂരിലും തിരൂരിലും ഹാളിനകത്തു പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നും സംഘര്‍ഷം നടന്നിരുന്നു. 

തിരുനാവായയില്‍ വിവാഹ ചടങ്ങിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതിനെ തുടര്‍ന്ന് കൂട്ടത്തല്ലുണ്ടായി. വിവാഹ പാര്‍ട്ടി പോകുന്നതിനിടെ വാഹനങ്ങള്‍ കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ച് ചമ്രവട്ടം പാതയില്‍ റോഡില്‍ പടക്കം പൊട്ടിച്ചത് വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. കാരത്തൂരില്‍ വാഹനങ്ങള്‍ കുറുകെയിട്ടത് ചോദ്യം ചെയ്തതിന് യുവാക്കള്‍ വീട് കയ്യേറി കുടുംബത്തെ മര്‍ദിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com