ഇനി കൊച്ചി മെട്രോ തൈക്കൂടം വരെ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

5.5 കിലോമീറ്ററിലുള്ള പുതിയ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക
ഇനി കൊച്ചി മെട്രോ തൈക്കൂടം വരെ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

കൊച്ചി; കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കുടം വരെ കുതിക്കും. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും ഇതോടൊപ്പം നടക്കും.

ഇപ്പോള്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. 5.5 കിലോമീറ്ററിലുള്ള പുതിയ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.

ഉച്ചയ്ക്ക് നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയും യാത്രയില്‍ നഴ്‌സുമാര്‍ക്കൊപ്പം ചേരും. നാളെ മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും. 5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചെലവ്. പുതിയ അഞ്ച് സ്‌റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്‌റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com