ജനാല വഴി പാമ്പു കയറി, മുറിയില്‍ ഉറങ്ങിക്കിടന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

ജനാല വഴി പാമ്പു കയറി, മുറിയില്‍ ഉറങ്ങിക്കിടന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
ജനാല വഴി പാമ്പു കയറി, മുറിയില്‍ ഉറങ്ങിക്കിടന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി പാമ്പു കടിയേറ്റു മരിച്ചു. വ്‌ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍-മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ അനിഷ്മ(17) ആണ് മരിച്ചത്. രാത്രിയില്‍ ജനാല വഴി മുറിയില്‍ കയറിയ പാമ്പു കടിക്കുകയായിരുന്നു. 

പാമ്പുകടിയേറ്റ കുട്ടിയെ വീട്ടുകാര്‍  അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ചു. വൈദ്യന്‍ പച്ചമരുന്ന് നല്കിയ ശേഷം വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. 

രാത്രി 12.30ഓടെ അബോധാവസ്ഥയിലായി വായില്‍ നിന്ന് നുരയും പതയും വന്നതോടെ കുട്ടിയെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 1.25 ന് വഴിമധ്യേ മരിച്ചു. 

പാറശാല ഗവ.ഗേള്‍സ് എച്ച്എസ് സ്‌കൂളിലെ പ്ലസ് ടൂ കോമേഴ്‌സ് വിദ്യാര്‍ഥിനിയാണ് അനിഷ്മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com