ടൈറ്റാനിയം കേസ് നനഞ്ഞ പടക്കം, ഇന്റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല: രമേശ് ചെന്നിത്തല

ടൈറ്റാനിയം കേസ് നനഞ്ഞ പടക്കം, ഇന്റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല: രമേശ് ചെന്നിത്തല

പാലാ തെരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നും ചെന്നിത്തല

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേസ് നനഞ്ഞ പടക്കമാണ്. സിബിഐ അല്ല ഇന്റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല. പാലാ തെരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ആരോപണം നേരിടുന്ന കേസാണ് ടൈറ്റാനിയം അഴിമതി കേസ്.പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ മാലിന്യ സംസ്‌കരണത്തിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഫിന്‍ലന്‍ഡിലെ കമ്പനിക്ക് കരാറ് നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നു എന്നതാണ് കേസിന് ആധാരം.

പതിമൂന്ന് വര്‍ഷമായി വിജിലന്‍സ് അന്വേഷിക്കുന്ന കേസാണ്. കേസ് ഇഴയുന്നതില്‍ ഹൈക്കോടതി വിജിലന്‍സിന് എതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

വിദേശ കമ്പനികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇന്റര്‍ പോളിന്റെ സഹായം ആവശ്യമാണെന്നും അതിനാല്‍ സിബിഐയെ ഏല്‍പ്പിക്കണമെന്നും സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com