യുവാവിനെതിരെ കള്ളക്കേസെടുത്തു; 21 ദിവസം ജയിലലടച്ചു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മോഷണക്കേസില്‍ പ്രതിയായി 21 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു
യുവാവിനെതിരെ കള്ളക്കേസെടുത്തു; 21 ദിവസം ജയിലലടച്ചു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍  കുടുക്കി  ജയിലിലടച്ച  പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. റെജിന്‍ എന്ന യുവാവിനെയാണ് പൊലീസ് കേസെടുത്ത് ജയിലില്‍ അടച്ചത്. വെള്ളറട സ്‌റ്റേഷനിലെ മുന്‍ സിഐ ജിഅജിത്ത് കുമാര്‍, എസ്.ഐ ടി. വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. യുവാവിനെതിരായ വിചാരണ റദ്ദാക്കാനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. 

ഒരു വര്‍ഷം മുന്‍പാണ് റെജിന്‍ ഞങ്ങളെ തേടിയെത്തിയത്. മോഷണക്കേസില്‍ പ്രതിയായി 21 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. 2017 ഒക്ടോബറില്‍ വെള്ളറടയിലെ രണ്ട് കടകളില്‍ നടന്ന മോഷണത്തിലായിരുന്നു അറസ്റ്റ്.  തന്റെ നിരപരാധിത്വം റെജിന്‍ ആവര്‍ത്തിച്ച് പറഞ്ഞു.

റെജിന്റെ പോരാട്ടം വിജയിച്ചു. നിരപരാധിയാണെന്നും കള്ളത്തെളിവുണ്ടാക്കിയാണ് കുടുക്കിയതെന്നും  സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും െ്രെകംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ വ്യക്തമായി. കുറ്റക്കാരായ അന്നത്തെ വെള്ളറട സി.ഐയും ഇപ്പോള്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലുമുള്ള ജി. അജിത്ത്കുമാര്‍, അന്ന് എസ്.ഐയും ഇന്ന് കൊല്ലം പുത്തൂരില്‍ സി.ഐയുമായ വിജയകുമാര്‍ എന്നിവരെ ഇതോടെ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ വീഴ്ച ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനേക്കൊണ്ട് അന്വേഷിക്കാനും ഉത്തരവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com