ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

ബൈക്കില്‍ വച്ച് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു
ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം; ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കില്‍ കഴിഞ്ഞ ദിവസമാണ് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ലിഫ്റ്റ് ചോദിച്ച് കയറിയത്. ബൈക്കില്‍ വച്ച് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഇതോടെ വിദ്യാര്‍ത്ഥി ബഹളം വെച്ചു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറ്റൊരും വാഹനത്തില്‍ തട്ടുകയും ചെയ്തു. വാഹനമിടിച്ചതിനിടെ ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയായിരുന്നു. ഇതോടെ കൂടി നിന്നവര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ബാലപീഡനത്തിന് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com